ഗോകുലം വനിതാ ടീമിൽ രണ്ട് ഉഗാണ്ടൻ ദേശീയ താരങ്ങൾ

- Advertisement -

വനിതാ ഐ ലീഗിന് ഒരുങ്ങുന്ന ഗോകുലം എഫ് സി മികച്ച ടീമിനെ ഒരുക്കുകയാണ്. പുതുതായി ഗോകുലത്തിന്റെ ഭാഗമാകുന്നത് ഉഗാണ്ടൻ ദേശീയ ടീമിനായി കളിക്കുന്ന രണ്ട് താരങ്ങളാണ്. ഫാസില ഇക്വാപുതും, റിതാ നബോസയുമാണ് ഗോകുലം ജേഴ്സി അണിയാനായി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഉഗാണ്ടൻ ദേശീയ ലീഗിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ഇരുവരും.

ഉഗാണ്ടൻ ദേശീയ ലീഗിൽ ഒലില വുമൺസ് ക്ലബിന്റെ താരങ്ങളായിരുന്നു. ഫെഡറേഷൻ ഓഫ് ഉഗാണ്ട ഫുട്ബോൾ അസോസിയേഷന്റെ നിലവിലെ വനിതാ ഫുട്ബോളർ ഓഫ് ദ ഇയർ ആണ് 20കാരിയായ ഫാസില. ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറാണ് റിത. ഇരുതാരങ്ങളും അടുത്ത ആഴ്ചയോടെ ടീമിനൊപ്പം ചേരും.

ലജോംഗിൽ 25ആം തീയതി ഗോകുലം എഫ് സി അവസാന വർഷത്തെ റണ്ണേഴ്സ് അപ്പായ റൈസിംഗ് സ്റ്റുഡന്റ്സിനെ നേരിടുന്നതോടെയാണ് വനിതാ ഐ ലീഗ് ആരംഭിക്കുക‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement