ഗോകുലത്തിന് ഇന്ന് അവസാന അങ്കം

20211113 115034

എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ന് ഗോകുലം കേരള വനിതകൾ ഇന്ന് അവസാന മത്സരം കളിക്കും. ഉസ്ബെക്കിസ്ഥാൻ ക്ലബായ ബുണ്യോദ്കര് ആണ് ഗോകുലത്തിന്റെ ഇന്നത്തെ എതിരാളികൾ. രണ്ടു ക്ലബ്ബുകളും ടൂർണമെന്റിൽ നിന്ന് ഇതിനകം തന്നെ പുറത്തായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ഇരു ടീമുകൾക്കും അഭിമാനത്തിനായുള്ള പോരാട്ടമാണ്. ഇന്ന് വിജയിച്ചു ഇന്ത്യൻ ചരിത്രത്തിൽ ഇടം നേടാൻ ആണ് ഗോകുലം ക്ലബ്ബ് ശ്രമിക്കുക. ഇതിനകം തന്നെ ഗോകുലം ഈ ടൂർണമെന്റിൽ പങ്കെടുത്തതോടെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു.

ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഗോകുലം പരാജയപ്പെട്ടിരുന്നു. പരാജയപെട്ടു എങ്കിലും അഭിമാനകരമായ പ്രകടനം രണ്ടു മത്സരങ്ങളിലും ഗോകുലം നടത്തി. നിർഭാഗ്യം കൊണ്ടാണ് ഗോകുലം രണ്ടു മത്സഎങ്ങളിലും നേരിയ പരാജയം നേരിട്ടത്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം ജോർദാൻ എഫ് എയുടെ യൂട്യൂബ് ചാനലിൽ കാണാം.

Previous articleകെ പി എൽ യോഗ്യത ഫൈനൽ ഇന്ന്, ആര് കെ പി എല്ലിൽ എത്തും?
Next articleആദ്യ ഫുട്‌സൽ ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന്, കിരീടം തേടി മുഹമ്മദൻസും ഡെൽഹി എഫ് സിയും