വീണ്ടും ഗോൾപൂരം, ഗോകുലം വനിതകൾ പറക്കുന്നു!!!

- Advertisement -

ഇന്ത്യൻ വനിതാ ലീഗിലെ മൂന്നാം അങ്കത്തിലും ഗോകുലം കേരള എഫ് സിക്ക് വിജയം. ഇന്ന് ഒഡീഷ പോലീസിനെ നേരിട്ട ഗോകുലം കേരള എഫ് സി അടിച്ചു കൂട്ടിയത് ഏഴു ഗോളുകൾ ആണ്. എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയവും ഗോകുലം സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തിൽ കെങ്ക്രെ എഫ് സിക്ക് എതിരെ പത്ത് ഗോളുകൾ അടിച്ചും ഗോകുലം വിജയിച്ചിരുന്നു.

ഇന്നും സമ്പൂർണ്ണ ആധിപത്യമാണ് ഗോകുലം വനിതകൾ നടത്തിയത്. ഗോകുലത്തിന് വേണ്ടി നേപ്പാൾ താരം സബിത്ര ബണ്ടാരി ഇന്നും അഞ്ചു ഗോളുകൾ അടിച്ചു കൂട്ടി. കഴിഞ്ഞ മത്സരത്തിലും സബ്രിത അഞ്ചു ഗോൾകൾ നേടിയിരുന്നു. ആഗ്ബോ, ഗ്രേസ് എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളിൽ മൂന്ന് വിജയവുമായി ഗോകുലം 9 പോയന്റിൽ എത്തി.

Advertisement