ഒരു ഇന്ത്യൻ താരം കൂടെ ഗോകുലം ടീമിൽ

- Advertisement -

വനിതാ ലീഗിനായി ഒരുങ്ങുന്ന ഗോകുലം കേരള എഫ് സി ഒരു പുതിയ താരത്തെ കൂടെ ടീമിൽ എത്തിച്ചു. ഇന്ത്യൻ താരം സഞ്ജു യാഥവ് ആണ് ഗോകുലവുമായി കരാർ ഒപ്പുവെച്ചത്. അറ്റാക്കിങ് മിഡ്ഫീൽഡറായ സഞ്ജു ഇപ്പോൾ ഇന്ത്യയുടെ ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കായി മ്യാന്മാറിലാണ് ഉള്ളത്. ഹരിയാനക്കാരിയായ സഞ്ജു കഴിഞ്ഞ ഇന്ത്യൻ വനിതാ ലീഗ് ഫൈനലിലെ പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസായ റൈസിംഗ് സ്റ്റുഡൻസിന്റെ താരമായിരുന്നു സഞ്ജു. അറ്റാക്കിംഗ് മിഡ്ഫീൽഡറാണ്. ഗോളുകൾ നേടാൻ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള സഞ്ജുവിന്റെ കഴിവ് ഇപ്പോൾ ഉള്ള ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാക്കി സഞ്ജുവിനെ മാറ്റിയിട്ടുണ്ട്. സഞ്ജു ഉൾപ്പെടെ ആറ് അഞ്ച് മികച്ച വനിതാ താരങ്ങളെയാണ് ഗോകുലം കേരള എഫ് സി ടീമിൽ എത്തിച്ചിരിക്കുന്നത്. ദലിമ ചിബർ, അഞ്ജന, പോളി കോളി, രേഷ്മ, അതുല്യ എന്നിവരെ ആയിരുന്നു ഗോകുലം കേരള എഫ് സി നേരത്തെ സൈൻ ചെയ്തത്.

Advertisement