വീണ്ടും ഗോളോട് ഗോൾ! ഇന്ന് ഗോകുലം അടിച്ച് കൂട്ടിയത് 14 ഗോളുകൾ, 3 മത്സരങ്ങൾ 43 ഗോളുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം വനിതകൾക്ക് കേരള വനിതാ ലീഗിൽ മറ്റൊരു വലിയ വിജയം കൂടെ. ഇന്ന് കേരള വനിതാ ലീഗിൽ കേരള യുണൈറ്റഡിബെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത പതിനാലു ഗോളുകളുടെ വിജയമാണ് ഇന്ന് നേടിയത്. ആദ്യ പകുതിയിൽ തന്നെ ഗോകുലം ഇന്ന് 9 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഗോകുലത്തിനായി എൽ ഷദയി ഇന്ന് 7 ഗോളുകൾ നേടി. കഴിഞ്ഞ മത്സരത്തിൽ താരം 8 ഗോളുകൾ നേടിയിരുന്നു. 8,12,22, 27,42, 67, 90 മിനുട്ടുകളിൽ ആയിരുന്നു ഷദിയുടെ ഗോളുകൾ. ജ്യോതി നാലു ഗോളുകളും നേടി. 7, 40, 51, 84 മിനുട്ടുകളിൽ ആയിരുന്നു ജ്യോതിയുടെ ഗോളുകൾ.

മ്യാന്മാർ താരം വിൻ തിങ് ടുൺ 2 ഗോളും, മാനസകൊരു ഗോളും നേടി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ 9 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് എത്തി. 3 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ ആണ് ഗോകുലം അടിച്ചത്.