ഗോകുലം കേരള എഫ് സിയുടെ താരമായ ഡാങ്മെയ് ഗ്രേസ് ഉസ്ബെകിസ്താനിലേക്ക്

Newsroom

20220702 120147

ഗോകുലം കേരള എഫ് സിയുടെ താരമായ ഡാങ്മെയ് ഗ്രേസ് ഉസ്ബെകിസ്താനിലേക്ക് പോകും. ഉസ്ബെക് ക്ലബായ നസാഫ് എഫ് സി ആണ് ഗ്രേസിനെ സ്വന്തമാക്കിയത്. ഈ മാസം തന്നെ ഗ്രേസ് നസാഫിനായി അരങ്ങേറ്റം കുറിക്കും. അവസാന സീസണിൽ ആയിരുന്നു ഗ്രേസ് ഗോകുലത്തിൽ എത്തിയത്‌. ഗോകുലത്തിനായി ഇന്ത്യൻ വനിതാ ലീഗിലും ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിലും ഗ്രേസ് ഇറങ്ങിയിരുന്നു.

രാജ്യത്തിനു വേണ്ടി 45 മത്സരങ്ങൾ കളിച്ച ഗ്രേസ് 15 ഗോളുകൾ നേടിയിട്ടുണ്ട്. 26 വയസ്സുള്ള ഗ്രേസ് മണിപ്പൂർ സ്വദേശിയാണ്. ഗോൾ നേടുവാനും, അസ്സിസ്റ് നൽകുവാനും കഴിയുന്ന കളിക്കാരിയാണ് ഗ്രേസ്. മണിപ്പൂർ ക്ലബായ ക്രിസ്‌പായിൽ തമിഴ്‌നാട് ക്ലബായ സേതു എഫ് സിക്കായും ഗ്രേസ് കളിച്ചിട്ടുണ്ട്.