ഗോകുലം എഫ് സി വനിതാ ടീമിന്റെ ഐലീഗ് ഫിക്സ്ചർ കാണാം

മാർച്ച് 25ന് ആരംഭിക്കുന്ന വനിതാ ഐലീഗിന്റെ ഫിക്സ്ചർ എത്തി. ഗോകുലം എഫ് സി ഉൾപ്പെടെ ഏഴു ടീമുകളാണ് വനിതാ ഐലീഗിൽ പങ്കെടുക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മണിപ്പൂർ ക്ലബ് ഈസ്റ്റേൺ സ്പോർടിംഗ്, ഒഡീഷ ക്ലബായ റൈസിംഗ് ക്ലബ്, സേതു എഫ് സി, KRYHPSA, ഇന്ത്യൻ റഷ് സോക്കർ ക്ലബ്, ഇന്ദിരാഗാന്ധി അക്കാദമി എന്നീ ടീമുകളാണ് ഗോകുലത്തെ കൂടാതെ വനിതാ ഐ ലീഗിന് ഉള്ളത്.

ഏഴു ടീമുകളും പരസ്പരം ഏറ്റുമുട്ടി ആദ്യമെത്തുന്ന നാലു ടീമുകൾ സെമിഫൈനലിൽ എത്തുന്ന രീതിയിലാണ് ടൂർണമെന്റ് നടക്കുക. ഏപ്രിൽ 15നാകും ഫൈനൽ നടക്കുക. 25ആം തീയതി ഗോകുലം എഫ് സി അവസാന വർഷത്തെ റണ്ണേഴ്സ് അപ്പായ റൈസിംഗ് സ്റ്റുഡന്റ്സിനെ നേരിടുന്നതോടെയാണ് ടൂർണമെന്റ് ആരംഭിക്കുക‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിക്ക് മാറി മരിയോണ ബാഴ്സയിൽ തിരിച്ചെത്തി
Next articleശ്രീലങ്കയ്ക്ക് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു, വിജയ് ശങ്കറിനു അരങ്ങേറ്റം