അഞ്ച് ഗോളടിച്ച് ഗോകുലത്തിന് അഞ്ചാം വിജയം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ലീഗിലെ ഗ്രൂപ്പിലെ അഞ്ചാം അങ്കത്തിലും ഗോകുലം കേരള എഫ് സിക്ക് വിജയം. ഇന്ന് അവസാന മത്സരത്തിൽ ബിദേഷ് ഇലവനെ നേരിട്ട ഗോകുലം കേരള എഫ് സി അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. നേരത്തെ തന്നെ സെമി ഫൈനൽ ഉറപ്പിച്ച ഗോകുലത്തിന് ഇന്നും എളുപ്പത്തിൽ വിജയം നേടാൻ ആയി. ഇന്ന് കൂടെ നേടിയ ഗോളോടെ 28 ഗോളുകൾ ആണ് അഞ്ച് മത്സരങ്ങളിൽ നിന്ന് ഗോകുലം നേടിയത്.

ഇന്നും കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ ഗോകുലം ലീഡിൽ എത്തിയിരുന്നു. ഗോകുലത്തിന് വേണ്ടി നേപ്പാൾ താരം സബിത്ര ബണ്ടാരി, കമലാ ദേവി, ഉമാപതി, കരിശ്മ എന്നിവർ ഗോകുലത്തിനായി ഗോൾ നേടി. ഒരു സെൽഫ് ഗോളും ഗോകുലത്തിന് അനുകൂലമായി ലഭിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ അഞ്ചു മത്സരങ്ങളിൽ അഞ്ചു വിജയവുമായി ഗോകുലം 15 പോയന്റുമായി ഗ്രൂപ്പ് ഘട്ടം ഫിനിഷ് ചെയ്തു‌. സെമി ഫൈനലിൽ സേതു എഫ് സിയെ ആണ് ഗോകുലം നേരിടുക. ഫെബ്രുവരി 10നാകും മത്സരം.