ഗോകുലത്തിന് വീണ്ടും വലിയ വിജയം!! അടിച്ച് കൂട്ടിയത് 16 ഗോളുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം വനിതകൾക്ക് മറ്റൊരു വലിയ വിജയം കൂടെ. ഇന്ന് കേരള വനിതാ ലീഗിൽ കടത്തനാട് രാജ അക്കാദമിയെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത പതിനാറു ഗോളുകളുടെ വിജയമാണ് ഇന്ന് നേടിയത്. ആദ്യ പകുതിയിൽ തന്നെ ഗോകുലം ഇന്ന് 11 ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ഗോകുലത്തിനായി എൽ ഷദയി ഇന്ന് 8 ഗോളുകൾ നേടി. 2, 14, 18, 25, 45, 49, 51, 59 മിനുട്ടുകളിൽ ആയിരുന്നു ഷദിയുടെ ഗോളുകൾ. മ്യാന്മാർ താരം വിൻ തിങ് ടുൺ 6 ഗോളുകളും നേടി. 5, 16, 29, 32, 40, 47 മിനുട്ടുകളിലായിരുന്നു വിൻ തിങ് ടുണിന്റെ ഗോളുകൾ. ആദ്യ മത്സരത്തിൽ ട്രാവങ്കോർ റോയൽസിനെതിരെ വിൻ ടുൺ 8 ഗോളുകളും നേടിയിരുന്നു. കാശ്മിനയും ജ്യോതിയും ആണ് ഗോകുലത്തിന്റെ മറ്റു ഗോളുകൾ നേടിയത്. ഈ വിജയത്തോടെ ഗോകുലം ലീഗിൽ ഒന്നാമത് എത്തി.