ചരിത്രം കുറിക്കാൻ ഗോകുലം കേരള വനിതകൾ, ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യയിലേക്ക്

- Advertisement -

വനിതാ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള ടീം ഏഷ്യയിലേക്ക്. എ എഫ് സി തുടങ്ങി എ എഫ് സി വനിതാ ചാമ്പ്യൻഷിപ്പിൽ ആണ് ഗോകുലം കേരള പങ്കെടുക്കാൻ പോകുന്നത്. ഈ വരുന്ന ഒക്ടോബറിൽ ആകും ടൂർണമെന്റ് നടക്കുക. എട്ട് രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാകും ടൂർണമെന്റിൽ പങ്കെടുക്കുക. ഇന്ത്യയെ പ്രതിനിധീകരിക്കുക ഗോകുലം കേരള ആയിരിക്കും. ചൈനെസ് താപൈ, മ്യാന്മാർ, തായ്‌ലാന്റ് എന്നീ രാജ്യങ്ങളിലെ ക്ലബുകൾ ഗ്രൂപ്പ് എയിലും.

ഗോകുലം കേരള, ഇറാൻ, ജോർദാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ക്ലബുകൾ ഗ്രൂപ്പ് ബിയിലും ഏറ്റുമുട്ടും. ഏഷ്യയിൽ ഇങ്ങനെ ഒരു വനിതാ ടൂർണമെന്റ് വരുന്നതും ഒരു കേരള വനിതാ ക്ലബ് ഏഷ്യൻ ടൂർണമെന്റിൽ പങ്കെടുക്കുന്നതും ഇതദ്യമാകും. ഗോകുലം കേരളയുടെ പുരുഷ ടീമും ഐലീഗ് വിജയിച്ച് കൊണ്ട് ഏഷ്യൻ യോഗ്യത നേടിയിട്ടുണ്ട്.

Advertisement