വീണ്ടും ജയം, ഗോൾ ശരാശരിയിൽ ബാഴ്സ ഒന്നാമത്

- Advertisement -

വനിതാ ലാലിഗയിലെ ഈ വർഷത്തെ അവസാനത്തെ മത്സരത്തിലും ജയിച്ച് ബാഴ്സലോണ ലീഗ് ടേബിളിന്റെ ടോപ്പിൽ തന്നെ നിലയുറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ റയോ വല്ലേകാനോയെ ആണ് ബാഴ്സ തോൽപ്പിച്ചത്. 2-1 എന്ന സ്കോറിനായിരുന്നു ജയം.

ബാഴ്സലോണക്കായി ടോണി ഡുഗ്ഗാനും പാട്രിയുമാണ് ഗോളുകൾ നേടിയത്. ഈ വർഷം ഇനി വനിതാ ലാലിഗയിൽ മത്സരമില്ല. ഫെസ്റ്റീവ് ബ്രേക്കിനു ശേഷമെ മത്സരം ഇനി ഉണ്ടാകു.

ഇന്നലത്തെ ജയത്തോടെ 14 മത്സരങ്ങളിൽ 37 പോയന്റോടെ ബാഴ്സലോണ ഒന്നാമത് ഉണ്ട് എങ്കിലും അതേ 37 പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡും ഉണ്ട്. ഗോൾ ഡിഫറൻസിലാണ് ബാഴ്സലോണ ഇപ്പോ ഒന്നാമതുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement