എട്ടു ഗോളടിച്ച് ഗോകുലം വനിതകളുടെ ആഘോഷം

- Advertisement -

ഇന്ത്യൻ വനിതാ ലീഗിന്റെ ആദ്യ പരീക്ഷണം എളുപ്പത്തിൽ മറികടന്നിരിക്കുകയാണ് ഗോകുലം കേരള എഫ് സി. ഇന്ന് യോഗ്യതാ പോരാട്ടത്തിന്റെ രണ്ടാം പാദത്തിൽ അളകാപുര എഫ് സിയെ നേരിട്ട ഗോകുലം കേരള എഫ് സി അടിച്ചു കൂട്ടിയത് എട്ടു ഗോളുകൾ ആണ്. ഒന്നിനെതിരെ എട്ടു ഗോളുകളുടെ വിജയവും സ്വന്തമാക്കി. ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയവും ഗോകുലം നേടിയിരുന്നു.

ഇന്ന് ആദ്യ പാദത്തിനേക്കാൾ സമ്പൂർണ്ണ ആധിപത്യമാണ് ഗോകുലം വനിതകൾ നടത്തിയത്. ഗോകുലത്തിന് വേണ്ടി ഇന്ത്യൻ താരം കമലാ ദേവിയും നേപ്പാൾ താരം സബിത്ര ബണ്ടാരിയും ഹാട്രിക്ക് നേടി. മനീഷ, ദയ ദേവി എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ ഫൈനൽ റൗണ്ടിന്റെ ഗ്രൂപ്പ് ബിയിലേക്ക് ഗോകുലം കേരള എഫ് സി യോഗ്യത നേടി.

Advertisement