ജർമ്മൻ വനിതാ ദേശീയ ടീമിന് പുതിയ കോച്ച്

ജർമ്മൻ വനിതാ ദേശീയ ടീമിന്റെ പുതിയ കോച്ചായി മാർട്ടീന വോസ്-ടിക്കലെൻബർഗ്‌ ചുമതലയേൽക്കും. നിലവിൽ സ്വിറ്റ്സർലൻഡ് വനിതാ ടീമിന്റെ കോച്ചായ മാർട്ടീന സെപ്റ്റംബറിൽ മാത്രമേ ചുമതലയേറ്റെടുക്കുകയുള്ളു. ജർമ്മനി പുറത്താക്കിയ കോച്ച് സ്റ്റെഫി ജോൺസിനു പകരക്കാരിയായാണ് മാർട്ടീന വോസ്-ടിക്കലെൻബർഗ്‌ വരുന്നത്.

അമേരിക്കയിൽ നടന്ന ഷീ ബിലീവ്സ് കപ്പിൽ ഒരൊറ്റ മത്സരം പോലും ജയിക്കാനാവാതെ ജർമ്മൻ വനിതാ ടീം പുറത്തായതും കഴിഞ്ഞ വർഷത്തെ വനിതാ യൂറോയിലെ മോശം പ്രകടനവും ആയിരുന്നു സ്റ്റെഫി ജോൺസിന്റെ സ്ഥാന ചലനത്തിന് കാരണം.

ജർമ്മനിക്ക് വേണ്ടി 125 മത്സരങ്ങൾ കളിച്ച മാർട്ടിന നാല് യൂറോപ്യൻ ചാംപ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. 2012 ൽ സ്വിറ്റ്സർലൻഡ് വനിതാ ടീമിന്റെ ചുമതലയേറ്റെടുത്ത മാർട്ടീന വോസ്-ടിക്കലെൻബർഗ്‌ അവരെ 2015 വേൾഡ് കപ്പ് ക്വാർട്ടറിലും Euro 2017. ഗ്രൂപ്പ് സ്റ്റേജിലും എത്തിച്ചു. 2019 ലോകകപ്പ് ക്വാളിഫയിങ് മത്സരങ്ങൾ എല്ലാം സ്വിറ്റ്സർലൻഡ് വനിതാ ടീം ജയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial