
അണ്ടർ 17 വനിതാ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ നിലം പരിശാക്കി ജർമ്മൻ പെൺകുട്ടികൾ ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമിയിൽ എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് ജർമ്മനി ഇംഗ്ലണ്ടിനെ തകർത്തത്. ഹാട്രിക്ക് നേടിയ ശകീറ മാർട്ടിൻസ് ആണ് ജർമ്മൻ ജയത്തിന്റെ കരുത്തായത്. ഇന്നത്തെ ഗോളുകളോടെ ശകീറയ്ക്ക് ഈ ടൂർണമെന്റിൽ 9 ഗോളുകളായി. ടൂർണമെന്റ് ചരിത്രത്തിലെ പുതിയ റെക്കോർഡാണിത്.
ഇന്ന് നടക്കുന്ന സ്പെയിനും ഫിൻലാൻഡും തമ്മിലുള്ള സെമിയിലെ വിജയികളെയാകും ജർമ്മനി ഫൈനലിൽ നേരിടുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial