വനിതാ ടീം കോച്ചിനെ പുറത്താക്കി ജർമ്മനി

- Advertisement -

വനിതാ ഫുട്ബോൾ ടീം കോച്ചിനെ ജർമ്മനി പുറത്താക്കി. ജർമ്മൻ ഫുട്ബോൾ അസോസിയേഷനാണ് (DFB) വനിതകളുടെ ദേശീയ ഫുട്ബാൾ കോച്ചായ സ്റ്റെഫി ജോൺസിനെ പുറത്താക്കിയ വിവരം അറിയിച്ചത്. 2016 ലെ റിയോ ഒളിംപിക്സിന് ശേഷമാണ് സ്റ്റെഫി ജർമനിയുടെ വനിതാ ടീം കോച്ചായി ചുമതലയേറ്റത്. അമേരിക്കയിൽ നടന്ന ഷീ ബിലീവ്സ് കപ്പിൽ ഒരൊറ്റ മത്സരം പോലും ജയിക്കാനാവാതെ ജർമ്മൻ വനിതാ ടീം പുറത്തായതാണ് സ്റ്റെഫി ജോൺസിന്റെ സ്ഥാന ചലനത്തിന് കാരണം.

നടന്ന കഴിഞ്ഞ വർഷത്തെ വനിതാ യൂറോയിലും നിരാശാജനകമായിരുന്നു വനിതാ ടീമിന്റെ പ്രകടനം. ഡെന്മാർക്കിനോട് തോറ്റ് ക്വാർട്ടർ ഫൈനലിൽ ജർമ്മൻ വനിതാ ടീം പുറത്തായിരുന്നു. ഇന്ററിം കോച്ചായി ഹോസ്റ്റ് ഹൃബേഷ് ചുമതലയേറ്റെടുക്കും. ലോകകപ്പ് ക്വാളിഫയർ മത്സരങ്ങളിൽ ആണ് ഇനി വനിതാ ടീം ശ്രദ്ധ ചെലുത്തുക. ചെക്ക് റിപ്പബ്ലിക്കിനെതിരെയും സ്ലോവേനിയക്കെതിരെയുമാണ് അടുത്ത മത്സരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement