ഇംഗ്ലണ്ടിലെ പ്ലയർ ഓഫ് ദി ഇയർ ആയി ചെൽസിയുടെ ഫ്രാങ്ക് കിർബി

- Advertisement -

പി എഫ് എയുടെ പ്ലയേസ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം ചെൽസിയുടെ യുവ സ്ട്രൈക്കർ ഫ്രാങ്ക് കിർബിക്ക്. ചെൽസിയിലെ സഹതാരങ്ങളായ നാലു പേരേയും ഒപ്പം മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ ജിൽ സ്കോടിനേയും പിന്തള്ളിയാണ് ഫ്രാങ്ക് കിർബി പ്ലയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ചെൽസിക്കായി മികച്ച പ്രകടനം നടത്തിയ ഈ യുവതാരം ചെൽസിയുടെ സെമി ഫൈനൽ വരെ എത്തിയിരിക്കുന്ന ചാമ്പ്യൻസ് ലീഗ് കുതിപ്പിലും ലീഗ് കിരീടത്തോട് അടുത്ത് നിക്കുന്ന പ്രീമിയർ ലീഗിലെ കുതിപ്പിലും പ്രധാന പങ്കുതന്നെ വഹിച്ചിട്ടുണ്ട്.

ബ്രിസ്റ്റൽ സിറ്റി താരം ലോറെൻ ഹെമ്പ് ആണ് മികച്ച യുവ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement