ഫ്രാങ്ക് കിർബി ഹാട്രിക്ക് മികവിൽ ലിവർപൂളിനെ മറികടന്ന് ചെൽസി സെമിയിൽ

- Advertisement -

ഇംഗ്ലണ്ടിലെ വനിതാ ഫുട്ബോൾ ലോകത്ത് ചെൽസി സീസണിലെ മികച്ച ഫോം തുടരുന്നു. ഇന്നലെ നടന്ന കോണ്ടിനെന്റൽ കപ്പ് ക്വാർട്ടറിൽ ലിവർപൂളിനെ ആണ് ചെൽസി തകർത്തത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ചെൽസിക്കായി ഇംഗ്ലീഷ് താരം ഫ്രാങ്ക് കിർബി ഹാട്രിക്ക് നേടി.

ഫ്രാങ്ക് കിർബിക്ക് ഇതോടെ സീസണിൽ 7 ഗോളുകളായി. ശരാശരി 46 മിനുട്ടിൽ ഒരു ഗോൾ എന്ന റെക്കോർഡിലാണ് ഫ്രാങ്ക് കിർബി ഈ സീസണിൽ മുന്നേറുന്നത്. റമോനയും എറിനുമാണ് ചെൽസിയുടെ ബാക്കി രണ്ടു ഗോളുകൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement