വനിതാ ലോകകപ്പ് ഗ്രൂപ്പുകളായി, ആദ്യ പോരിൽ ഫ്രാൻസ് കൊറിയക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2019ൽ ഫ്രാൻസിൽ നടക്കുന്ന ലോകകപ്പിനായുള്ള ഗ്രൂപ്പുകളും ഫിക്സ്ചറുമായി. ഇന്നലെ നടന്ന ഡ്രോയിലാണ് ഗ്രൂപ്പുകൾ തീരുമാനമായത്. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. ആതിഥേയരായ ഫ്രാൻസും കൊറിയ റിപബ്ലിക്കും തമ്മിലുള്ള ഗ്രൂപ്പ് എയിലെ പോരാട്ടത്തോടെയാണ് ലോകകപ്പിനു തുടക്കമാവുക.

നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ഗ്രൂപ്പ് എഫിൽ ആണ്. ഇംഗ്ലണ്ട്, ജപ്പാൻ, സ്കോട്ലാൻഡ്, അർജന്റീന എന്നിവർ ഉള്ള ഗ്രൂപ്പ് ഡി ആണ് കൂട്ടത്തിൽ ഏറ്റവും കടുപ്പമുള്ളത്. ജർമ്മനിയും സ്പെയിനും അണിനിരക്കുന്ന ഗ്രൂപ്പ് ബിയും, ഓസ്ട്രേലിയയും ബ്രസീലുമുള്ള ഗ്രൂപ്പ് സിയും ശക്തം തന്നെയാണ്.