
വനിതാ ലാലീഗ ചരിത്രത്തിലെ ആദ്യ മാഡ്രിഡ് ഡെർബി ഇന്ന് അരങ്ങേറും. അത്ലറ്റിക്കോ മാഡ്രിഡും മാഡ്രിഡ് സി എഫ് എഫും തമ്മിലാണ് മത്സരം. ലാലിഗയിൽ ആദ്യമായാണ് ഒരു മാഡ്രിഡ് ഡെർബി നടക്കുന്നത്. ഇത്തവണയാണ് മാഡ്രിഡ് സി എഫ് എഫ് ഒന്നാം ഡിവിഷനിലേക്ക് എത്തിയത്. മാഡ്രിഡിൽ നിന്ന് റയോ വല്ലെകാനോ കൂടെ ലീഗിൽ ഉണ്ടെങ്കിലും മാഡ്രിഡ് നഗരം തന്നെ ആസ്ഥാനമാക്കി ഈ ഇരുക്ലബുകളുമാണ് ഉള്ളത്.
ആദ്യമായാണ് ലീഗിൽ എത്തിയത് എങ്കിലും മികച്ച പ്രകടനമാണ് മാഡ്രിഡ് സി എഫ് ഇതുവരെ നടത്തിയത്. അവസാന രണ്ടു മത്സരങ്ങളിൽ പരാജയം വഴങ്ങി എങ്കിലും അതിനു മുമ്പുള്ള അഞ്ച് മത്സരങ്ങളിലും അപരാജിതരായിരുന്നു ഈ പുതിയ ടീം.
എന്നാൽ തകർപ്പൻ ഫോമിൽ ലീഗിൽ ബാഴ്സലോണയോടൊപ്പം ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടുക എളുപ്പമാകില്ല പുതിയ മാഡ്രിഡിന്. ഏഴു മത്സരങ്ങളിൽ ബാഴ്സയോട് വഴങ്ങിയ സമനില ഒഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും അത്ലറ്റിക്കോ വിജയിച്ചിരുന്നു. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം ഡിവിഷനിൽ ഉണ്ടായിരുന്നപ്പോഴാണ് ഈ മാഡ്രിഡ് ഡെർബി അരങ്ങേറിയിട്ടുള്ളത്. അന്ന് മാഡ്രിഡ് സി എഫ് എഫിനായിരുന്നു രണ്ട് തവണയും വിജയം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial