ഫിഫാ റാങ്കിംഗിൽ നാൽപ്പതാം സ്ഥാനത്തുള്ള ചൈനീസ് തായ്പിയെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ

ഇന്ത്യൻ വനിതകൾക്ക് മറ്റൊരു മികച്ച വിജയം കൂടെ. ഇന്ന് മനാമയിൽ നടന്ന മത്സരത്തിൽ ശക്തരായ ചൈനീസ് തായ്പയെ ആണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിന്റെ തുടക്കത്തിൽ രേണു ആണ് ഇന്ത്യയുടെ ഗോൾ നേടിയത്. ഈ ഗോൾ വിജയ ഗോളായി മാറി. ഫിഫാ റാങ്കിംഗിൽ ഇന്ത്യയെക്കാൾ ഏറെ മുന്നിൽ ഉള്ള ടീമാണ് ചൈനീസ് തയ്പയ്. അവർ റാങ്കിംഗിൽ നാൽപ്പതാം സ്ഥാനത്താണ്.

ഈ മത്സരത്തോടെ ബഹ്റൈനിലും യു എ ഇയിലും ആയി ഇന്ത്യ നടത്തുന്ന പര്യടനം പൂർത്തിയായി. ബഹ്റൈനെയും യു എ ഇയെയും ചൈനീസ് തയ്പിയെയും ഇന്ത്യ പരാജയപ്പെടുത്തുകയും ടുണീഷ്യക്ക് എതിരെ പരാജയപ്പെടുകയും ചെയ്തിരുന്നു. പരാജയപ്പെട്ടു എങ്കിലും ടുണീഷ്യക്ക് എതിരെ നല്ല പ്രകടനമായിരുന്നു ഇന്ത്യൻ വനിതകൾ നടത്തിയത്.