ഇംഗ്ലണ്ട് വനിതാ സൂപ്പർ ലീഗ് നാളെ തുടക്കം, ആദ്യം തന്നെ ശക്തരുടെ പോരാട്ടം

ഇംഗ്ലണ്ടിലെ വനിതാ സൂപ്പർ ലീഗ് നാളെ ആരംഭിക്കും. നിറയെ മാറ്റങ്ങളുമായി കൂടുതൽ പ്രൊഫഷണലായാണ് ഇത്തവണ വനിതാ ലീഗ് നടത്തുന്നത്. ആദ്യ ദിവസം തന്നെ കഴിഞ്ഞ തവണ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാടിയ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ വരും. കഴിഞ്ഞ സീസണിൽ ഒരൊറ്റ മത്സരം തോൽക്കാതെ ആയിരുന്നു ചെൽസി വനിതാ ലീഗ് കിരീടം ഉയർത്തിയത്.

ആഴ്സണൽ ലിവർപൂൾ പോരാട്ടത്തോടെയാണ് നാളെ സീസണ് തുടക്കം കുറിക്കുക. നാളെ അഞ്ച് മത്സരങ്ങളാണ് ലീഗിൽ ഉള്ളത്.

Exit mobile version