വനിതാ യൂറോ കപ്പും മാറ്റിവെച്ചു

- Advertisement -

പുരുഷ യൂറോ കപ്പ് മാറ്റിവെച്ചതിനു പിന്നാലെ യുവേഫ വനിതാ യൂറൊ കപ്പും മാറ്റിവെച്ചു. അടുത്ത വർഷം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു വനിതാ യൂറോ കപ്പ് നടൽകേണ്ടിയിരുന്നത്. ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ ആണ് വനിതാ യൂറോ കപ്പ് മാറ്റിവെച്ചു എന്നത് വ്യക്തമാക്കിയത്. യുവേഫ തീരുമാനം ഔദ്യോഗികമായില്ല എന്നാണ് പറഞ്ഞത് എങ്കിലും തീരുമാനം എടുത്തു കഴിഞ്ഞു എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ പറയുന്നത്.

2022ലേക്കാകും വനിതാ യൂറോ കപ്പ് നടക്കുക. ഈ വർഷം നടക്കേണ്ടിയിരുന്ന പുരുഷ യൂറോ കപ്പ് 2021ലേക്ക് മാറ്റിയിരുന്നു. ഇതിനകം തന്നെ അടുത്ത വനിതാ യൂറോ കപ്പിനായി മൂന്ന് രാജ്യങ്ങൾ യോഗ്യത നേടിയിട്ടുണ്ട്. നെതർലന്റ്സ്, ഇംഗ്ലണ്ട്, സ്വീഡൻ എന്നിവരായിരുന്നു ഇതിനകം വനിതാ യൂറോ കപ്പിന് യോഗ്യത നേടിയത്.

Advertisement