വനിതാ U-19 യൂറോ, ജർമ്മനി ഫൈനലിൽ

വനിതാ അണ്ടർ 19 യൂറോ കപ്പിൽ ജർമ്മനി ഫൈനലിൽ. ഇന്ന് നടന്ന സെമിയിൽ ഫൈനലിൽ നോർവേയെ തോല്പ്പിച്ചാണ് ജർമ്മനി ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജർമ്മനി വിജയിച്ചത്. 45ആം മിനുട്ടിൽ മെലിസ കോസ്ലറും 47ആം മിനുട്ടിൽ അന്നാ ലെന സ്റ്റോൽസെയുമാണ് ജർമ്മനിക്കായി ഗോൾ നേടിയത്.

ഗ്രൂപ്പ് ചാമ്പ്യന്മാരായായിരുന്നു നോർവേ സെമിയിലേക്ക് വന്നത്. പക്ഷെ നിലവിലെ ചാമ്പ്യന്മാരായ ജർമ്മനിയെ കീഴ്പ്പെടുത്താൻ നോർവേയ്ക്കായില്ല. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ സ്പെയിനും ഡെന്മാർക്കുമാണ് നേർക്കുനേർ വരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗൊലോവിൻ, റഷ്യൻ റൊണാൾഡോ ഇനി എ എസ് മൊണാക്കോയിൽ
Next articleസലാ ഒരു സീസണിലെ അത്ഭുതമല്ല – മിൽനർ