പി.ഇ പിരീഡിൽ പെൺകുട്ടികൾക്ക് ഫുട്‌ബോൾ കളിക്കാൻ അവസരം ഉറപ്പാക്കണം എന്ന നിർദ്ദേശവുമായി ഇംഗ്ലീഷ് വനിത ടീം

പി.ഇ പിരീഡിൽ പെൺകുട്ടികൾക്ക് ഫുട്‌ബോൾ കളിക്കാൻ അവസരം ഉറപ്പാക്കണം എന്ന നിർദ്ദേശം മുന്നോട്ട് വച്ചു ഇംഗ്ലീഷ് വനിത ടീം. നിലവിൽ പ്രധാനമന്ത്രിയാവാനുള്ള പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന റിഷി സുനക്, ലിസ് ട്രസ് എന്നിവർക്ക് മുന്നിലാണ് ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് ജേതാക്കൾ ആയ 23 താരങ്ങളും തങ്ങളുടെ നിർദ്ദേശം മുന്നോട്ട് വച്ചത്. ഞായറാഴ്ച ഇംഗ്ലണ്ട് ചരിത്രം എഴുതി 23 സ്ത്രീകളുടെ സ്വപ്നം യാഥാർത്ഥ്യമായി ഇംഗ്ലണ്ട് യൂറോപ്യൻ ജേതാക്കളായി ആദ്യമായി. എന്നാൽ ഇതൊരു തുടക്കം മാത്രമാണ് കാരണം ഇനിയും വനിത ഫുട്‌ബോളിന് ഒരുപാട് ദൂരം പോകേണ്ടത് ഉണ്ട് എന്നു തുടങ്ങുന്ന പത്ര കുറിപ്പ് ആണ് ഇംഗ്ലീഷ് താരങ്ങൾ പുറത്ത് വിട്ടത്.

ഒരുപാട് പേർ തങ്ങൾ ഒരുപാട് പേരെ പ്രചോദിപ്പിക്കും എന്നു കരുതുന്നു അതിനു പക്ഷെ പെൺകുട്ടികൾക്ക് ഫുട്‌ബോൾ കളിക്കാൻ സർക്കാർ തന്നെ അവസരം ഉറപ്പാക്കണം എന്നും ഇംഗ്ലീഷ് വനിതകൾ കൂട്ടിച്ചേർത്തു. നിലവിൽ ഇംഗ്ലണ്ടിൽ 63 ശതമാനം പെൺകുട്ടികൾക്ക് മാത്രമേ ഫുട്‌ബോൾ കളിക്കാൻ അവസരം ലഭിക്കുന്നുള്ളൂ എന്നു പറഞ്ഞ അവർ പലപ്പോഴും കുട്ടികൾക്ക് ഫുട്‌ബോൾ കളിക്കാനുള്ള അവസരം ഒരിക്കലും ലഭിക്കുന്നില്ല എന്നും വ്യക്തമാക്കി. പലപ്പോഴും സ്‌കൂളുകൾ ഫുട്‌ബോൾ കളിക്കാൻ അവർക്ക് അവസരങ്ങൾ നൽകാറുമില്ല. ചെറുപ്പത്തിൽ ഇത്തരം പ്രതിസന്ധികൾ തങ്ങളും അനുഭവിച്ചത് ആയി പറഞ്ഞ അവർ അതിനെ പൊരുതി മറികടന്നു ആണ് തങ്ങൾ യൂറോപ്യൻ ജേതാക്കൾ ആയത് എന്നു ഓർമ്മിപ്പിച്ചു.

20220804 173238

ആഴ്ചയിൽ 2 മണിക്കൂർ എങ്കിലും പെൺകുട്ടികൾക്ക് ഫുട്‌ബോൾ കളിക്കാൻ അവസരം ലഭിക്കണം എന്നു ആവശ്യപ്പെട്ട അവർ പി.ഇ അധ്യാപകർ ആയി പെൺകുട്ടികൾക്ക് പ്രചോദനമാവാൻ കൂടുതൽ വനിത അധ്യാപകരെ നിയമിക്കണം എന്ന നിർദേശവും മുന്നോട്ട് വച്ചു. ഫുട്‌ബോൾ താരം ആവാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ ഇതിലും കൂടുതൽ അർഹിക്കുന്നത് ആയി പറഞ്ഞ അവർ അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള അവസരം നൽകേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം ആണെന്നും കൂട്ടിച്ചേർത്തു. ഇംഗ്ലീഷ് വനിത ടീമിന്റെ 23 പേരും ഒപ്പ് വച്ച പത്രക്കുറിപ്പിൽ ആണ് അവർ തങ്ങളുടെ നിർദേശങ്ങൾ മുന്നോട്ട് വച്ചത്.