ഇംഗ്ലണ്ട് വനിതാ ടീമിന് ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിംഗ്

ഇംഗ്ലീഷ് വനിതാ ടീമിന് പുതിയ ഫിഫാ റാങ്കിംഗിൽ ചരിത്ര നേട്ടം. അവരുടെ ഏറ്റവും മികച്ച റാങ്കിംഗ് ആയ രണ്ടാം റാങ്കിൽ എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ഇപ്പോൾ. ഇംഗ്ലണ്ടിന്റെ പുരുഷ ടീം വരെ ഇതുവരെ റാങ്കിംഗിൽ ഇത്ര മുകളിൽ എത്തിയിട്ടില്ല. അമേരിക്ക ആണ് റാങ്കിംഗിൽ ഒന്നാമത്. ജെർമനിയെ പിന്തള്ളിയാണ് ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്.
ഫിൽ നെവിൽ പരിശീലക സ്ഥാനം ഏറ്റെടുത്തപ്പോൾ ഉണ്ടായ വിമർശനങ്ങൾക്ക് ഈ റാങ്കിംഗ് മുന്നേറ്റം വിരാമമിട്ടേക്കും. അമേരിക്കയിൽ നടന്ന ഷി ബിലീവ്സ് കപ്പിൽ നടത്തിയ മികച്ച പ്രകടനമാണ് ഇംഗ്ലീഷ് ടീമിന് ഗുണമായത്. റാങ്കിംഗിൽ ഓസ്ട്രേലിയ പിറകിൽ ആറാം സ്ഥാനത്തേക്ക് പോയി.
റാങ്കിംഗിൽ ഇത്തവണ ഏറ്റവും നേട്ടമുണ്ടാക്കിയത് അർജന്റീനയാണ്. 83 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ അർജന്റീന 36ആം സ്ഥാനത്ത് എത്തി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial