ഈജിപ്തിനെ തോൽപ്പിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം!

Img 20220406 030832

ഇന്ന് ജോർദാനിൽ വെച്ച് നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഈജിപ്തിനെ നേരിട്ട ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്‌. ഇന്ന് തുടക്കം മുതൽ ഇന്ത്യ ആണ് നല്ല അവസരങ്ങൾ സൃഷ്ടിച്ചത്. ആദ്യ അവസരങ്ങൾ ഇന്ത്യക്ക് ഗോളാക്കി മാറ്റാൻ ആയില്ല. 32ആം മിനുട്ടിൽ യുവതാരം പ്രിയങ്ക ദേവിയാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. ഇതിനു ശേഷം നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോളായില്ല.

ഇന്ത്യൻ ഗോൾകീപ്പർ സൗമിയയുടെ മികച്ച സേവുകളും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഇനി അടുത്ത സൗഹൃദ മത്സരത്തിൽ ഇന്ത്യ ജോർദാനെ നേരിടും.

Previous articleപോർച്ചുഗലിലെ ആദ്യ പാദം ലിവർപൂളിന് സ്വന്തം, ഇനി ബാക്കി ആൻഫീൽഡിൽ
Next articleലണ്ടണിൽ ഇന്ന് ചെൽസിയെ അന്വേഷിച്ച് റയൽ മാഡ്രിഡ് എത്തുന്നു