എക്സ്ട്രാ ടൈമിലെ ഗോളിൽ ഈസ്റ്റേൺ യൂണിയൻ ഫൈനലിൽ

കഴിഞ്ഞ വനിത ഐ ലീഗിന്റെ ആവർത്തനം തന്നെയാകും ഇത്തവണയും. ഇന്ന് രണ്ടാം സെമിയിൽ ഈസ്റ്റേൺ യൂണിയൻ സേതു എഫ് സിയെ പരാജയപ്പെടുത്തിയതോടെയാണ് ഫൈനൽ ലൈനപ്പായത്. റൈസിംഗ് സ്റ്റുഡന്റ്സിനെയാണ് ഈസ്റ്റേൺ ഫൈനലിൽ നേരിടുക. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഈസ്റ്റേൺ റൈസിംഗിനെ തോൽപ്പിച്ചാണ് കിരീടം ഉയർത്തിയത്.

ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഈസ്റ്റേൺ യൂണിയൻ വിജയിച്ചത്. ഗോൾരഹിതമായ 90 മിനുട്ടുകൾക്ക് ശേഷം നടന്ന എക്സ്ട്രാ ടൈമിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 99ആം മിനുട്ടിൽ പരമേശ്വരി ദേവിയും 105ആം മിനുട്ടിൽ മന്ദാകിനി ദേവിയുമാണ് ഗോളുകൾ നേടിയത്. ലീഗ് ഘട്ടത്തിൽ ഒറ്റ മത്സരം പരാജയപ്പെടാതെയാണ് ഈസ്റ്റേൺ സെമിയിൽ എത്തിയിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിലക്കുണ്ടായിട്ടും ടണലിലിറങ്ങി, സെർജിയോ റാമോസിന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ നഷ്ടമായേക്കും
Next articleസണ്‍റൈസേഴ്സിനു ബൗളിംഗ്, ഭുവനേശ്വര്‍ കുമാറും ഹാര്‍ദ്ദിക് പാണ്ഡ്യയും കളിക്കില്ല