ഡഗ്ഗൻ ബാഴ്സലോണ വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ വനിതാ ടീമിന്റെ പ്രധാന സ്ട്രൈക്കർ ആയിരുന്ന ടോണി ഡഗ്ഗൻ ക്ലബ് വിട്ടു. അവസാന രണ്ട് വർഷമായി ബാഴ്സലോണയ്ക്ക് ഒപ്പം ഉണ്ടായിരുന്ന താരം താൻ ക്ലബ് വിടുകയാണെന്ന് അറിയിച്ചു. പുതിയ വെല്ലുവിളികൾ കാത്തിരിക്കുന്നു എന്നാണ് ഡഗ്ഗൻ പറഞ്ഞത്. താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

ഇംഗ്ലീഷ് സ്ട്രൈക്കറായ ഡഗ്ഗൻ ഇപ്പോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനൊപ്പം ആണുള്ളത്. മുമ്പ് മാഞ്ചസ്റ്റർ സിറ്റി, എവർട്ടൺ എന്നീ ക്ലബുകൾക്കായും ഡഗൻ കളിച്ചിട്ടുണ്ട്. ബാഴ്സലോണക്ക് ഒപ്പം രണ്ട് കിരീടങ്ങൾ ഡഗൻ നേടിയിട്ടുണ്ട്‌. ഇംഗ്ലണ്ടിനായി അറുപതോളം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡഗൻ.