തോമസ് ഡെന്നർബി ഇന്ത്യൻ വനിതാ ടീം പരിശീലകനാകും

Img 20210813 132937

ഇന്ത്യൻ അണ്ടർ 17 വനിതാ ടീമിന്റെ പരിശീലകനായിരുന്ന തോമസ് ഡെന്നർബി ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ ചുമതല ഏറ്റെടുക്കും. സ്വീഡിഷ് പരിശീലകനായ തോമസ് ഡെന്നെർബി അവസാന രണ്ടു വർഷമായി ഇന്ത്യൻ അണ്ടർ 17 ടീമിനെ പരിശീലിപ്പിക്കുന്നുണ്ട്. ഏഷ്യൻ കപ്പ് ലക്ഷ്യം വെച്ചാണ് ഡെന്നർബിയെ സീനിയർ ടീം പരിശീലകനായി നിയമിച്ചത്. ഇന്ത്യൻ വനിതാ ടീം ഏഷ്യൻ കപ്പിനായി ഒരുങ്ങാനായൊ സൗഹൃദ മത്സരങ്ങൾ കളിക്കാൻ വേണ്ടി ഒരുങ്ങുകയാണ്.

61കാരനായ ഡെന്നെർബി നൈജീരിയൻ വനിതാ ടീമിനെ പരിശീലിപ്പിച്ച പരിചയം ഉള്ള പരിശീലകനാണ്. മുമ്പ് സ്വീഡൻ വനിതാ സീനിയർ ടീമിനെയും ഡെന്നെർബി പരിശീലിപ്പിച്ചിട്ടുണ്ട്. 2005 മുതൽ 2012 വരെ ദീർഘകാലം സ്വീഡന്റെ പരിശീലകനായിരുന്നു ഡെന്നെർബി. സ്വീഡനെ വനിതാ ഫുട്ബോളിലെ വലിയ ശക്തിയാക്കി വളർത്തുന്നതിൽ ഡെന്നെർബി വലിയ പങ്കുവഹിച്ചിരുന്നു. സ്വീഡിഷ് ക്ലബായ ഹമാർബിയെയും അദ്ദേഹം മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.

Previous articleപീറ്റർ ഹാർട്ലി ജംഷദ്പൂർ എഫ് സിയിൽ തുടരും
Next articleറൈറ്റ് ബാക്കായ ദാവിന്ദർ സിംഗ് ഇനി ചെന്നൈയിനിൽ