കോടിഫ് കപ്പ്; ഇന്ത്യൻ വനിതകളെ പെനാൾട്ടി ചതിച്ചു

സ്പെയിനിൽ നടക്കുന്ന കോടിഫ് കപ്പിൽ ഇന്ത്യൻ വനിതകൾക്ക് ഒരി തോൽവി കൂടെ. ഇന്നലെ നടന്ന മത്സരത്തിൽ വനിതാ ലാലിഗ ക്ലബായ മാഡ്രിഡ് സി എഫിന് എതിരെയാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. കളിയിടെ അവസാനം വഴങ്ങിയ പെനാൾട്ടിയാണ് ഇന്ത്യക്ക് വിനയായത്. കോടിഫ് കപ്പിൽ ഇന്ത്യൻ ഇതുവരെ പുറത്തെടുത്തതിൽ വെച്ച് ഏറ്റവും മികച്ച പ്രകടനം ഇന്നായിരുന്നു കണ്ടത്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ മൊറോക്കോയോട് 5-1ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതോടെ കളിച്ച ടൂർണമെന്റിൽ കളിച്ച നാലു മത്സരങ്ങളിലും ഇന്ത്യ പരാജയം നേരിടേണ്ടി വന്നു എന്നായി. ആദ്യ മത്സരത്തിൽ ഫുണ്ടാസിയൊനോട് 4-1ന്റെ പരാജയവും, രണ്ടാം മത്സരത്തിൽ ലെവന്റെയോട് 5-0ന്റെ തോൽവിയും ഇന്ത്യ നേരിട്ടിരുന്നു.

,

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version