കോപ അമേരിക്ക കിരീടം ബ്രസീലിന് തന്നെ

കോപ അമേരിക്ക വനിതാ കിരീടം ബ്രസീലിന്. ഇന്ന് നടന്ന ഫൈനൽ സ്റ്റേജിലെ അവസാന മത്സരത്തിൽ കൊളംബിയയെ കൂടെ പരാജയപ്പെടുത്തിയതോടെയാണ് ഏഴാം കോപ അമേരിക്ക കിരീടം ബ്രസീൽ സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്ന് ജയിച്ചതോടെ ഫൈനൽ സ്റ്റേജിലെ മൂന്നു മത്സരങ്ങളും വിജയിച്ച് ബ്രസീൽ 9 പോയന്റോടെ ചാമ്പ്യന്മാരാവുകയായിരുന്നു.

ബ്രസീലിനായി ഇന്ന് മൊണീക ഇരട്ട ഗോളുകളും ഫോർമിഗ ഒരു ഗോളും നേടി. ജയം ബ്രസീലിന് ലോകകപ്പ് യോഗ്യതയും നേടിക്കൊടുത്തു. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ബ്രസീൽ കിരീടം ഉയർത്തിയത്. ടൂർണമെന്റിൽ കൊളംബിയ സ്ട്രൈക്കർ കാറ്റലിന ഉസ്മെ 9 ഗോളുകളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial