കോപ അമേരിക്ക; അർജന്റീനയ്ക്ക് ആദ്യ ജയം

ആദ്യ മത്സരത്തിൽ ബ്രസീലിനോടേറ്റ വൻ പരാജയത്തിൽ നിന്ന് കരകയറി അർജന്റീന. വനിതാ കോപ അമേരിക്കയിൽ ഗ്രൂപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ അർജന്റീന ബൊളീവിയയെ പരാജയഒപെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. അർജന്റീനയ്ക്കായി സോലെഡാഡ് ജെയിംസ് ഇരട്ടഗോളുകൾ നേടി. മരിയാനയാണ് മൂന്നാം ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial