കോപ അമേരിക്കയിൽ പരാഗ്വേയ്ക്ക് ജയം, ചിലി-കൊളംബിയ സമനില

കോപ അമേരിക്കയിൽ ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേ പെറുവിനെ തകർത്തു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പരാഗ്വേ പെറുവിനെ പരാജയപ്പെടുത്തിയത്. പരാഗ്വേയ്ക്കായി അമാന്ദ പെന, അമദ പെരൽട, ജെസിക മാർട്ടിൻസ് എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചിലിയും കൊളംബിയയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഒരോ ഗോൾ വീതം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial