കോപ അമേരിക്ക; സെമി ഉറപ്പിച്ച് കൊളംബിയ

വനിതകളുടെ കോപ അമേരിക്കയിൽ കൊളംബിയ സെമി ഉറപ്പിച്ചു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പെറുവിനെ പരാജയപ്പെടുത്തിയതോടെയാണ് കൊളംബിയ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും സെമിയും ഉറപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കൊളംബിയ ഇന്ന് പെറുവിനെ തോൽപ്പിച്ചത്. കൊളംബിയയ്ക്കായി ഉസ്മെ, സാന്റോസ്, എചെവെരി എന്നിവരാണ് ഗോളുകൾ നേടിയത്.

ഗ്രൂപ്പിലെ നാലു മത്സരങ്ങളും അവസാനിച്ചപ്പോൾ 10 പോയന്റുമായാണ് കൊളംബിയ സെമിയിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial