കോണ്ടിനെന്റൽ കപ്പ്; ആഴ്സണൽ മാൻസിറ്റി ചെൽസി സെമിയിൽ

- Advertisement -

ഇംഗ്ലണ്ടിലെ കോണ്ടിനന്റൽ കപ്പിന്റെ സെമി ലൈനപ്പായി. ആഴ്സണൽ വനിതകളും മാഞ്ചസ്റ്റർ സിറ്റി വനിതകളും ചെൽസി വനിതകളും സെമിയിലേക്ക് കടന്നു. സണ്ടർലാന്റിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ആഴ്സണൽ സെമിയിലേക്ക് കടന്നത്. ആഴ്സണലിനായി ജൊർദൻ നോബ്സ്, വിവിയനെ, ബെത് മെഡ് എന്നിവരാണ് ഗോൾ കണ്ടെത്തിയത്.

എവർട്ടനെ തോൽപ്പിച്ച് റീഡിംഗും, ലിവർപൂളിനെ തോൽപ്പിച്ച് ചെൽസിയും സെമിയിൽ എത്തി. ബ്രിസ്റ്റൽ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി സെമിയിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement