ചാമ്പ്യൻസ് ലീഗ്; ആദ്യ പാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

വനിതാ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഇന്നലെ മാഞ്ചസ്റ്ററിൽ നടന്ന ആദ്യ പാദത്തിൽ സ്വീഡിഷ് ക്ലബായ് ലിങ്കോപിംഗ്സ് എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റി വനിതകൾ കീഴ്പ്പെടുത്തിയത്. നികിതാ പരിസും, റോസും ആണ് സിറ്റിക്കായി ഇന്നലെ ഗോളുകൾ നേടിയത്.

തുടക്കത്തിൽ ചുവപ്പ് കാർഡ് ലഭിച്ച് ഒരു താരം പുറത്തുപോയതാണ് സ്വീഡിഷ് ക്ലബിന് തിരിച്ചടി ആയത്. കഴിഞ്ഞ തവണയും മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിയിരുന്നു. മാർച്ച് 28നാണ് ക്വാർട്ടറിന്റെ രണ്ടാം പാദം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂലാന്‍ഡ്സില്‍ ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം
Next articleകൊച്ചി സ്റ്റേഡിയം വിഷയത്തിൽ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്