
മാഞ്ചസ്റ്റർ സിറ്റിയുടെ ഗ്വാഡിയോളോ സഖ്യം തുടർവിജയങ്ങളിൽ പ്രീമിയർ ലീഗിൽ റെക്കോർഡ് ഇടുമ്പോൾ അതുതന്നെ ആവർത്തിക്കുകയാണ് സിറ്റിയുടെ വനിതാ ടീമും. ഇന്നലെ കോണ്ടിനന്റൽ കപ്പ് ക്വാർട്ടറിൽ ബ്രിസ്റ്റൽ സിറ്റിയെ തോൽപ്പിച്ചതോടെ തുടർച്ചയായ 14ആം ജയമായി സിറ്റി വനിതകൾക്ക്. സീസണിൽ 100% വിജയം എന്ന റെക്കോർഡ് കാത്തു സൂക്ഷിക്കികയാണ് വനിതകൾ. ഇതുവരെ സീസണിൽ നടന്ന എല്ലാ മത്സരങ്ങളും ടീം ജയിച്ചു.
ഇന്നലെ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ബ്രിസ്റ്റൽ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച മാഞ്ചസ്റ്റർ സിറ്റി സെമിയിലേക്കും കടന്നു. സിറ്റിക്കായി നികിത പാരിസും ജെൻ ബീറ്റിയുമാണ് ഗോളുകൾ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial