ഇരട്ട സൈനിംഗുമായി മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റി വനിതകൾ ഇരട്ട സൈനിങ്ങുമായി അടുത്ത സീസണായുള്ള ഒരുക്കങ്ങൾ തുടങ്ങി. ലിവർപൂൾ താരം കരോളിൻ വിയറും ബ്രിസ്റ്റൽ സിറ്റി താരം ലോറൻ ഹെമ്പുമാണ് സിറ്റിയിൽ പുതുതായി എത്തിയത്. സ്കോട്ലാന്റിനായി 40 മത്സരങ്ങൾ കളിച്ച താരമാണ് വിയർ. മുമ്പ് ആഴ്സണലിനുൻ ഹിബർനൈനും വേണ്ടിയും കളിച്ചിട്ടുണ്ട്.

2016ൽ ബ്രിസ്റ്റലിനായി കാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് ഹെമ്പിനെ സിറ്റിയിൽ എത്തിച്ചത്. കഴിഞ്ഞ സീസണിൽ ഹെമ്പ് പരിക്കേറ്റ് പുറത്തായിരുന്നു. ചെൽസിക്ക് മുന്നിൽ ലീഗ് കിരീടം നഷ്ടമായ സിറ്റി എന്തു വിലകൊടുത്തും കിരീടം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെസ്സിയോട് ആസ്വദിച്ച് കളിക്കാൻ പറഞ്ഞ് മറഡോണ
Next articleഎഫ് സി തൃശ്ശൂരിനെ ഞെട്ടിച്ച് ക്വാർട്ട്സ് എഫ് സി കേരള പ്രീമിയർ ലീഗ് ഫൈനലിൽ