ടെസ്സ ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ

- Advertisement -

ബെൽജിയത്തിന്റെ സ്റ്റാർ ഫോർവേഡ് ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ ബൂട്ടു കെട്ടും. പുതിയ സീസണ് വേണ്ടിയാണ് ഈ വൻ സൈനിംഗ് സിറ്റി വനിതാ ടീം ചെയ്തത്. ജർമ്മൻ ക്ലബായ വോൾവ്സ്ബർഗിൽ നിന്നാണ് ടെസ്സ സിറ്റിയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ വോൾവ്സിനൊപ്പം ജർമ്മൻ കപ്പ് താരം നേടിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിലും ടെസ്സ് എത്തിയിരുന്നു.

2015 മുതൽ വോൾവ്സ്ബർഗിനൊപ്പമാണ് ടെസ്സ്. വോൾവ്സിനൊപ്പം 4 കിരീടങ്ങൾ താരം നേടിയിട്ടുണ്ട്‌. ബെൽജിയത്തിന്റെ എക്കാലത്തെയും മികച്ച ടോപ്പ് സ്കോററുമാണ് ടെസ്സ. ഇതുവരെ‌ 37 ഗോളുകൾ ടെസ്സ രാജ്യത്തിന് വേണ്ടി നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement