മാഞ്ചസ്റ്റർ സിറ്റി വനിതകളും ഗോളടിച്ച് കൂട്ടി, ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിനരികെ

- Advertisement -

മാഞ്ചസ്റ്റർ സിറ്റി വനിതകളും പുരുഷ സിറ്റി ടീമിനെ പോലെ ഗോളടിച്ച് കൂട്ടി. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് സിറ്റി വനിതകൾ എൽ എസ് കെ വിന്നറിനെ പരാജയപ്പെടുത്തിയത്. എവേ മത്സരത്തിലായിരുന്നു സിറ്റിയുടെ ഈ വൻ വിജയം.

സിറ്റിക്കു വേണ്ടി റോസ് ഇരട്ട ഗോളുകൾ നേടി. ക്രിസ്റ്റെൻസൻ, സ്റ്റോക്ക്സ്, എംസ്ലി എന്നിവരാണ് മറ്റു സ്കോറേസ്. അടുത്ത വ്യാഴാഴ്ച മാഞ്ചസ്റ്ററിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement