സിറ്റിക്ക് സീസണിലെ ആദ്യ പരാജയം, ചെൽസി ലീഗിൽ ഒന്നാമത്

വനിതാ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സീസണിലെ ആദ്യ പരാജയം. ഇന്നലെ ബെർമിങ്ഹാം സിറ്റിയാണ് സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച എഫ് എ കപ്പിൽ ഏറ്റ പരാജയത്തിന് സിറ്റിയോടുള്ള കണക്കു തീർക്കലും കൂടിയായി ബെർമിങ്ഹാമിന് ഇന്നലത്തെ ജയം.

ഇംഗ്ലീഷ് താരം എലൻ വൈറ്റാണ് ബർമിങ്ങ്ഹാമിന്റെ രണ്ടു ഗോളുകളും സ്കോർ ചെയ്തത്. സിറ്റി കഴിഞ്ഞ സീസൺ മുതൽ ലീഗിൽ പരാജയം അറിഞ്ഞിട്ടില്ലായിരുന്നു. ഇന്നലെ യെവോളി ടൗണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ചെൽസി ഇതോടെ ലീഗിൽ ഒന്നാമതെത്തി. 10 മത്സരങ്ങളിൽ നിന്ന് ചെൽസിക്ക് 26ഉം സിറ്റിക്ക് 25ഉം പോയന്റാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial