സിറ്റിക്കും ചെൽസിക്കും ജയം, വനിതാ ലീഗിൽ കിരീട പോരാട്ടം മുറുകുന്നു

- Advertisement -

വനിതാ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ചെൽസിക്കും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്കും വിജയം. ചെൽസി എതിരില്ലാത്ത ഒരു ഗോളിന് എവർട്ടൺ വനിതകളെ ആണ് തോൽപ്പിച്ചത്. ചെൽസിക്കായി എറിക്സണാണ് ഗോൾ കണ്ടെത്തിയത്. സൻടർലാന്റിനെ ആണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. സിറ്റിക്കായി സ്റ്റാന്വേ ഇരട്ട ഗോളുകളും നാദിയ നദീം ഒരു ഗോളും നേടി.

ജയത്തോടെ ചെൽസിക്ക് 32 പോയന്റും മാഞ്ചസ്റ്റർ സിറ്റിക്ക് 29 പോയന്റുമായി. സിറ്റി ഒരു മത്സരം കുറവാണ് കളിച്ചത് എന്നതു കൊണ്ട് തന്നെ കിരീട പോരാട്ടം ഇപ്പോഴും ഒപ്പത്തിനൊപ്പം തന്നെയാണെന്ന് പറയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement