8 ഗോൾ ത്രില്ലർ വിജയിച്ച മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ

മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ രണ്ടാം തവണയും വനിതാ ചാമ്പ്യൻസ് ലിഗിന്റെ സെമി ഫൈനലിലേക്ക് കടന്നു‌. ഇന്നലെ നടന്ന രണ്ടാം പാദ ക്വാർട്ടറിലും സ്വീഡിഷ് ക്ലബായ ലിങ്കോപിംഗ്സിനെ തോൽപ്പിച്ചാണ് സെമി ഫൈനൽ സിറ്റി ഉറപ്പിച്ചത്‌. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. ഇരുപാദങ്ങളിലുമായി 7-3നാണ് സിറ്റിയുടെ ജയം.

മാഞ്ചസ്റ്റർ സിറ്റിക്കായി സ്റ്റാൻവേ ഇരട്ട ഗോളുകൾ നേടി. റോസ്, ജെൻ ബെറ്റി, ഇസ്സി എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. റോസ് ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് സിറ്റിക്കായി ഗോൾ നേടുന്നത്. ഇന്നലെ നടന്ന മറ്റൊരു ക്വാർട്ടറിൽ ചെക്ക് റിപബ്ലിക്കിലെ ചാമ്പ്യന്മാരായ സ്ലാവിയ പ്രാഹയെ 1-1ന് സമനിലയിൽ പിടിച്ച വോൾസ്ബർഗും സെമിയിലേക്ക് കടന്നു‌. ആദ്യ പാദം എതിരില്ലാത്ത നാലു ഗോളുകൾക്ക് വോൾവ്സ്ബർഹ് വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസീരി ബി പ്ലേ ഓഫ് തീയ്യതികൾ പ്രഖ്യാപിച്ചു
Next articleജയിലിൽ ഫുട്ബോൾ മാച്ച്, കാർലോസ് ടെവസിന് പരിക്ക്