ഏഷ്യാകപ്പ്; ചൈന സെമി ഫൈനലിൽ

- Advertisement -

വനിതാ ഏഷ്യാ കപ്പിൽ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ചൈന. ഇന്നലെ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരവുൻ വിജയിച്ചതോടെയാണ് ചൈന സെമി ഫൈനൽ ഉറപ്പിച്ചത്‌. ഇന്നലെ നടന്ന മത്സരത്തിൽ എതി്രില്ലാത്ത മൂന്നു ഗോളുകൾക്ക് ഫിലിപ്പീൻസിനെയാണ് ചൈന പരാജയപ്പെടുത്തിയത്‌. ലി യിങ് ചൈനക്കായി ഇരട്ടഗോളുകൾ നേടി‌. മാ ജുൻ ആണ് മൂന്നാം ഗോൾ നേടിയത്.

ജയത്തോടെ സെമിയോടൊപ്പം ഫ്രാൻസിൽ നടക്കുന്ന അടുത്ത വനിതാലോകകപ്പ് യോഗ്യതയും ചൈന ഉറപ്പിച്ചു. ഏഷ്യാ കപ്പിലെ ആദ്യ അഞ്ചു സ്ഥാനക്കാർക്കും ലോകകപ്പ് യോഗ്യത ലഭിക്കും. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ജോർദാനെ തായ്ലാന്റ് ഒന്നിനെതിരെ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement