ഇന്ത്യ ചിലിയോടും പരാജയപ്പെട്ടു

20211129 100246

ഇന്ത്യൻ വനിതകൾ ഇന്ന് നടന്ന മത്സരത്തിൽ ചിലിയോട് പരാജയപ്പെട്ടു. ബ്രസീലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ചിലിയോട് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ ഇന്ത്യ ബ്രസീലിനോടും പരാജയപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ 14ആം മിനുട്ടിൽ മരിയ ഉരുട്ടിയ ആണ് ചിലിക്ക് ലീഡ് നൽകിയത്. ആദ്യ പകുതി കളി 1-0 എന്ന നിലയിൽ തന്നെ അവസാനിച്ചു.

കളി 84ആം മിനുട്ട് വരെ 1-0 എന്നായിരുന്നു. 84ആം മിനുട്ടിലെ ഇരട്ട ഗോളുകൾ കളി ചിലി സ്വന്തമാക്കാൻ കാരണമായി. ഇസിദോര ഹെർണാണ്ടസും കരെൺ അരായ എന്നിവരും ചിലിക്കായി ഗോൾ നേടി. ഇനി അവസാന മത്സരത്തിൽ ഇന്ത്യ വെനിസ്വേലയെ നേരിടും.

Previous articleഗോള്‍ ടെസ്റ്റിൽ ടോസ് വൈകും
Next articleആദ്യ വിജയം തേടി നോർത്ത് ഈസ്റ്റ് ഇന്ന് ചെന്നൈയിന് എതിരെ