കോപ അമേരിക്ക; ചിലിക്ക് ആദ്യ ജയം

കോപ അമേരിക്കയിൽ അവസാനം ആതിഥേയർക്ക് ഒരു ജയം. ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ ഉറുഗ്വേയെയാണ് ചിലി വനിതകൾ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിലിയുടെ വിജയം. 79ആം മിനുട്ടിൽ റോഹാസ് ആണ് ചിലിയുടെ വിജയഗോൾ നേടിയത്. ജയത്തോടെ 5 പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തി ചിലി. അവസാന മത്സരത്തിൽ പെറുവിനെ പരാജയപ്പെടുത്തിയാൽ മാത്രമെ ആതിഥേയർക്ക് സെമി ഫൈനൽ ഉറപ്പിക്കാൻ കഴിയുകയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial