ചിലിക്ക് ജയം, ആദ്യമായി ലോകകപ്പിന്, അർജന്റീനയ്ക്ക് ഇനിയും കാത്തിരിക്കണം

കോപ അമേരിക്ക ഫൈനൽ സ്റ്റേജിലെ അവസാന മത്സരത്തിൽ അർജന്റീനയെ ഞെട്ടിച്ച് ചിലി വനിതകൾ കോപ അമേരിക്കയിലെ രണ്ടാം സ്ഥാനവും ഒപ്പം അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യതയും നേടി. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ അർജന്റീനയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ചിലി തകർത്തത്. ചിലിക്കായി സയസ്, ഹെർണാണ്ടസ്, ബരോസോ, ലാറ എന്നിവർ ഗോളുകൾ കണ്ടെത്തി.

മൂന്ന് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി 4 പോയ്ന്റുമായാണ് ചിലി രണ്ടാം സ്ഥാനത്ത് എത്തിയത്. 9 പോയന്റുമായി ബ്രസീൽ കിരീടം നേടിയിരുന്നു. ചിലിയും ബ്രസീലുമാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നത്. ചിലിയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പാകും ഇത്. മൂന്നാമതായി ഫിനിഷ് ചെയ്ത അർജന്റീനയ്ക്ക് ഇനി പ്ലേ ഓഫ് കളിച്ച് ജയിച്ചാൽ മാത്രമെ ലോകകപ്പ് യോഗ്യതയ്ക്കുള്ള സാധ്യതയുള്ളൂ. നാലാമതായി ഫിനിഷ് ചെയ്ത കൊളംബിയയുടെ ലോകകപ്പ് പ്രതീക്ഷ അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial