ചെൽസി വനിതകളെ ഇനി മഗ്ദലന എറിക്സൺ നയിക്കും

- Advertisement -

ചെൽസി വനിതകൾ പുതിയ സീസണായുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ചു. സ്വീഡിഷ് ഡിഫൻഡറായ മഗ്ദലന എറിക്സൺ ആയിരിക്കും ഇനി ചെൽസിയുടെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ചെൽസി ക്യാപ്റ്റനായിരുന്ന കാർനെ ലോകകപ്പിനിടെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2017 സീസൺ മുതൽ ചെൽസിക്ക് ഒപ്പമുള്ള താരമാണ് എറിക്സൺ.

മുമ്പ് സ്വീഡിഷ് ക്ലബായ ലിങ്കോപിങ്സിൽ ആയിരുന്നു എറിക്സൺ കളിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ ലിവർപൂളിനെതിരെ ഒരു ഓവർഹെഡ് കിക്ക് ഗോൾ നേടിക്കൊ‌ട് എറിക്സൺ താരമായിരുന്നു. ഈ കഴിഞ്ഞ വനിതാൽ ലോകകപ്പിൽ സ്വീഡനു വേണ്ടിയും എറിക്സൺ ഗംഭീര പ്രകടനമായിരുന്നു നടത്തിയത്. നാളെ സീസണിലെ ആദ്യ മത്സരത്തിൽ ചെൽസി ടോട്ടൻഹാമിനെ നേരിടും.

Advertisement