സിറ്റിക്കെതിരെ രണ്ട് ഗോൾ ലീഡ് തുലച്ച് ചെൽസി, എന്നിട്ടും ഒന്നാമത് തന്നെ

വനിതാ പ്രീമിയർ ലീഗ് കിരീടത്തിൽ ഒരു കൈ വെക്കാമായിരുന്ന അവസ്ഥയിൽ നിന്ന് ലീഡ് കളഞ്ഞു കുളിച്ച് ചെൽസി. ഇന്നലെ നടന്ന ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിൽ നടന്ന പോരാട്ടത്തിൽ രണ്ട് ഗോലിന്റെ ലീഡാണ് ചെൽസി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നഷ്ടപ്പെടുത്തി കളഞ്ഞത്.

ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് എടുത്ത ചെൽസി രണ്ടാം പകുതി തകർന്നടിഞ്ഞ് സിറ്റിയോട് സമനില വഴങ്ങുക ആയിരുന്നു. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മില്ലി ബ്രൈറ്റും ജി സൊ യുന്നുമാണ് ചെൽസിയെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ നികിതാ പാരിസും സ്റ്റാന്വേയുമാണ് സിറ്റിയുടെ ഗോളുകൾ നേടിയത്.

സമനില ആയെങ്കിലും ചെൽസി ആണ് ലീഗിൽ ഒന്നാമത്. സിറ്റിയേക്കാൾ ഒരു പോയന്റ് മാത്രം മുന്നിൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial