
- Advertisement -
ഇംഗ്ലീഷ് യുവ സ്ട്രൈക്കർ ഫ്രാൻ കിർബി ചെൽസിയുമായി കരാർ പുതുക്കി. മൂന്ന് വർഷത്തേക്കാണ് ഫ്രാൻ കിർബിയുടെ പുതിയ കരാർ. 24കാരിയായ കിർബി ഈ സീസണിൽ ചെൽസി നേടിയ ഇരട്ട കിരീടങ്ങളിൽ പ്രധാന പങ്കുവഹിച്ചിരുന്നു. എഫ് പി എയുടെ ഈ വർഷത്തെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും ഈ സീസണിൽ കിർബി സ്വന്തമാക്കി.
2015ൽ റീഡിംഗിൽ നിന്ന് ചെൽസിയിൽ എത്തിയ കിർബി ഇതുവരെ 47 ഗോളുകൾ ചെൽസിക്കായി നേടിയിട്ടുണ്ട്. ഈ സീസണിൽ മാത്രം 25 ഗോളുകൾ കിർബി നേടി. പ്രീമിയർ ലീഗ് കിരീടവും എഫ് എ കപ്പും നേടിയ കിർബി തുടർന്നും ചെൽസിയിലേക്ക് കിരീടങ്ങൾ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ്.
'Once a Blue…'@FranKirby knows! 😉 pic.twitter.com/IE0hW2OFJP
— Chelsea FC Women (@ChelseaFCW) June 1, 2018
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement